ഇന്ധന വില ഇന്നും കൂടി

പതിവ് തെറ്റിക്കാതെ രാജ്യത്തെ ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ വില.

കൊച്ചിയില്‍ പെട്രോളിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമാണ് വില.  സര്‍വകാല റെക്കോഡും ഭേദിച്ചാണ് രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നത്.  ഒമ്പത് മാസം കൊണ്ട് രാജ്യത്തെ പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ദ്ധിച്ചത്. രാജ്യത്തെ പല നഗരങ്ങളും പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here