38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായി അറിയപ്പെടുന്ന മിസോറാമിലെ സിയോണ ചന (76) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസോറം മുഖ്യമന്ത്രി സോറാംതാങ്ക സിയോണയുടെ മരണവാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

ബഹുഭാര്യത്വം അനുവദിക്കുന്ന ന്യൂനപക്ഷ മതമായ പാള്‍ ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിനെ അംഗമാണ് സിയോണ. 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. 100 മുറികളുള്ള നാലുനില വീട്ടിലായിരുന്നു കുടുംബാംഗങ്ങള്‍ വസിച്ചിരുന്നത്. സിയോണയുടെ മുറിയോടുചേര്‍ന്ന ഡോര്‍മറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒരൊറ്റ അടുക്കളയിലാണ് പാചകം. മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ വീട്.

17ാം വയസ്സില്‍ മൂന്ന് വയസ്സ് മൂത്ത സ്ത്രീയെ വിവാഹം ചെയ്താണു സിയോണ്‍ വിവാഹ പരമ്ബരയ്ക്കു തുടക്കമിട്ടത്. ഒരു വര്‍ഷത്തിനിടെ തന്നെ പത്ത് സ്ത്രീകളെ വിവാഹം ചെയ്ത സിയോണ്‍ വിവാഹമെന്നത് ‘ദിനചര്യ’യാക്കി മാറ്റുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here