‘ലോകത്തെ ഏറ്റവും വലിയ ​ക്രിക്കറ്റ് സ്റ്റേഡിയത്തിന് പട്ടേലിന് പകരം മോദിയുടെ പേര്’

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ മൊട്ടേറയുടെ പേര് സർദാർ വല്ലഭായ് പട്ടേലിന് പകരം നരേന്ദ്രമോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.

1,10,000 പേർക്കിരിക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരൺ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷവിമർശനവുമായി പട്ടേൽ സംവരണ സമര നേതാവ് ഹാർദിക് പട്ടേൽ രം​ഗത്തെത്തി.

സർദാർ പട്ടേലിന്റെ പേരിൽ വോട്ട് ചോദിച്ച് നടന്നവർ ഇപ്പോൾ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here