കശ്മീരില്‍ സ്ഫോടനത്തിൽ രണ്ട് സൈനികർകൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ചാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു . മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ നൗഷേറാ – സുന്ദർബനി സെക്ടറിനടുത്ത് സ്ഫോടനമുണ്ടാകുകയായിരുന്നു എന്നാണ് വിവരം.

അതിർത്തിക്കടുത്ത് കുഴിബോംബ് പൊട്ടിത്തെറിച്ച് ഉദ്യോഗസ്ഥരും സൈനികരും മരിച്ചതായാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പരിക്കേറ്റവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here