മെയ് ഒന്ന് മുതല്‍18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സീൻ;സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാം

മേയ് 1 മുതൽ തുടങ്ങുന്ന മൂന്നാംഘട്ട കോവിഡ് വാക്സിനേഷനിൽ പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും വാക്സീൻ വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഫാർമ കമ്പനികളുമായും വിദഗ്ധ ഡോക്ടർമാരുമായും നടത്തിയ യോഗത്തിനുശേഷമാണ് തീരുമാനം.

കമ്പനികൾ ഉൽപാദിപ്പിക്കുന്ന വാക്സീന്റെ 50 ശതമാനം കേന്ദ്ര സർക്കാരിനു നൽകണമെന്നു യോഗം തീരുമാനിച്ചു. വാക്സീൻ പൊതുവിപണിയിൽ വിൽക്കുന്നതിനും അനുമതി നൽകി. സംസ്ഥാനങ്ങൾക്കു കമ്പനികളിൽനിന്നു വാക്സീൻ നേരിട്ടു വാങ്ങാം.

കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here