സ്കൂളുകള്‍ അധികം വൈകാതെ തുറന്നേക്കും.കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് അനുമതി ഈ ആഴ്ച

 കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിന്‍ നിര്‍മ്മാണ കമ്ബനിയായ സൈഡസ് കാഡില ഈ മാസമാദ്യം അപേക്ഷ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്സിനായിരിക്കും സൈക്കോവ് ഡി.

പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്സിനാണ് സൈക്കോവ് ഡി. കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സൈക്കോവ്ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നില്‍ പരിഗണനയ്ക്ക് വരുന്നത്.

കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിലൂടെ സ്കൂളുകളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ കഴിഞ്ഞേക്കും. കഴിഞ്ഞവര്‍ഷം രാജ്യത്തെ സ്കൂളുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here