മൂന്നാമത്തെ ഭാര്യക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്, ആമീര്‍ ഖാനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ഇന്ത്യയിലെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ആമീര്‍ ഖാനെ പോലുള്ളവരാണെന്ന് മദ്ധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി എം പി സുധീര്‍ ഗുപ്ത. “ആദ്യ ഭാര്യയായ റീനയില്‍ രണ്ട് കുട്ടികളും രണ്ടാമത്തെ ഭാര്യയായ കിരണ്‍ റാവുവില്‍ ഒരു കുട്ടിയുമുള്ള ആമീര്‍ ഖാന്‍ ഈ മൂന്ന് കുഞ്ഞുങ്ങളോടും ഒരു ഉത്തരവാദിത്തവുമില്ലാതെ മൂന്നാമത്തെ ഭാര്യക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇതാണോ ഇന്ത്യ ലോകത്തിനു നല്‍കുന്ന സന്ദേശം?,” സുധീര്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് പിന്നില്‍ ആമീര്‍ ഖാനെ പോലുള്ള വ്യക്തികള്‍ക്ക് വലിയൊരു പങ്കുണ്ടെന്ന് സുധീ‌ര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ പശ്ചാത്തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് മദ്ധ്യപ്രദേശിലെ മന്‍ദ്‌സൗറില്‍ നിന്നുള്ള ലോക്സഭാ എം പി സുധീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ദിവസം ആമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തങ്ങളുടെ ദാമ്ബത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് പത്രകുറിപ്പ് ഇറക്കിയിരുന്നു. ഭാവിയില്‍ നല്ല സുഹൃത്തുക്കളായി കഴിയുമെന്നും കുട്ടിയുടെ ഉത്തരവാദിത്വം രണ്ടു പേരും ചേര്‍ന്ന് നിറവേറ്റുമെന്നും അവര്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here