മുന്നില്‍ വന്നുപെട്ടത് ലഷ്കര്‍ ത്വയ്ബയിലെ വമ്ബന്‍.പുല്‍വാമയില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വകവരുത്തി.

പുല്‍വാമയില്‍ ഇന്ന് രാവിലെ ഉണ്ടായ വെടിവയ്പ്പില്‍ ലഷ്കര്‍ ത്വയ്ബ നേതാവടക്കം മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വകവരുത്തി.

പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്കര്‍-ഇ-ത്വയ്ബ നേതാവ് ഐജാസ് എന്നറിയപ്പെടുന്ന അബു ഹുരെയ്‌ര ആണ് മരിച്ചവരില്‍ പ്രധാനി. മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരില്‍ നിന്നും ആയുധങ്ങളും ബോംബ് ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും പൊലീസ് കണ്ടെടുത്തു.

തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് നേരത്തെ തന്നെ സുരക്ഷാ സേനകള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. അതനുസരിച്ച്‌ വെളുപ്പിന് തന്നെ സേനാവിഭാഗങ്ങള്‍ പ്രദേശം വളഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് പുല്‍വാമയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ തീവ്രവാദികള്‍ പുല്‍വാമയില്‍ ഒളിച്ചിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരം അനുസരിച്ച്‌ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here