മാതാവിനെ കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത്​ ഭക്ഷിച്ച യുവാവിന്​ വധശിക്ഷ വിധിച്ചു കോടതി.

മാതാവിനെ കൊലപ്പെടുത്തി അവയവങ്ങള്‍ വറുത്ത്​ ഭക്ഷിച്ച യുവാവിന്​ വധശിക്ഷ ക്ക് വിധിച്ചു കോടതി.

മഹാരാഷ്​ട്രയിലെ കോ​ലാപൂർ സ്വദേശി സുനില്‍ രാമ കുഛ്​കൊറാവിയെയാണ് (35 ) മരണം വരെ തൂക്കിലേറ്റാൻ മഹാരാഷ്​ട്രയിലെ കോ​ലാപൂരിലെ കോടതി​ വിധിച്ചത്.

2017 ആഗസ്റ്റിലാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്.

അമ്മയുടെ മൃതദേഹത്തിന്​ സമീപം നില്‍ക്കുന്ന പ്രതിയെ കണ്ട നില വിളിച്ചോടിയ അയല്‍പക്കത്തുള്ള ഒരു കുട്ടി യാണ് വിവരം പുറത്തറിയിച്ചത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിളക്കുകയായിരുന്നു.

സംഭവ സ്​ഥലത്തെത്തിയ പൊലീസ്​ രക്​തത്തില്‍ കുളിച്ച്‌​ കിടക്കുന്ന മാതാവിന്‍റെ മൃതശരീരമാണ്​ കണ്ടത്​. ചില അവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. ഹൃദയം ഒരു തളികയില്‍ വെച്ചപ്പോള്‍ മറ്റ്​ ചില അവയവങ്ങള്‍ ഒരു എണ്ണപാത്രത്തിലാണ്​ കാണപ്പെട്ടത്​. കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രതിയുടെ അടുത്ത്​ നിന്ന്​ കണ്ടെത്തി.

മദ്യപാനിയായ സുനിൽ വീട്ടിൽ മാതാവുമായി വഴക്കിടുന്നത്‌ പതിവായിരുന്നു. മദ്യത്തിന്​ അടിമയായ പ്രതി നിരന്തരം മര്‍ദിച്ചതിനെ തുടര്‍ന്ന്​ ഭാര്യ ഉപേക്ഷിച്ച്‌​ പോയിരുന്നു.

മാതാവിന്‍റെ പെന്‍ഷന്‍ തുക മദ്യപിക്കാനായി തട്ടിയെടുക്കാന്‍ തൊഴിലാളിയായ സുനില്‍ രാമ കുഛ്​കൊറാവി ശ്രമിക്കാറുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here