പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം; പിന്തുണയറിയിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് പൂര്‍ണ പിന്തുണയറിയിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായി പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമ്മീഷന്‍ പൂര്‍ണ പിന്തുണ അറിയിച്ച്‌ വാര്‍ത്ത കുറിപ്പ് പുറത്ത് വിട്ടത്.

പ്രവാസികളുടെ ദീര്‍ഘകാല ആവശ്യമായ പോസ്റ്റല്‍ ബാലറ്റ് വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, പ്രവാസി വോട്ടിനായി സുപ്രീംകോടതിയില്‍ പൊതുതാല്പപര്യ ഹര്‍ജി നല്‍കിയ ഡോ.ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രവാസികള്‍ക്ക് ഇലക്‌ട്രോണിക്കായി ലഭ്യമാക്കിയ പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്ത് നിന്ന് എത്രയും വേഗം വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തുന്നകാര്യം കമ്മീഷന്‍റെ സജീവ പരിഗണനയില്‍ ആണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷന്‍ സമ്ബര്‍ക്കത്തിലാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കമ്മീഷന്‍ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്താലത്തിലാണ് ഡോ. ഷംഷീര്‍, സര്‍ക്കാരിനെയും കമ്മീഷനെയും സമീപിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രവാസിവോട്ട് വിഷയത്തില്‍ വേഗത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഡോ. ഷംഷീറിന്‍റെ ഇടപെടല്‍.ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ ബോധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here