‘ചെരിപ്പും ഷൂസും ഉപയോഗിക്കുന്നത് ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാന്‍’, മത പുരോഹിതന്‍ അറസ്റ്റില്‍

ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശി ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വച്ചാണ് പൊലീസ് പിടികൂടിയത്.ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണ് ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്‍ നടന്ന യോഗത്തില്‍ പുരോഹിതന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍.പിന്നാലെയാണ് മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി.കന്യാകുമാരിയില്‍ മാത്രം 30-ല്‍ അധികം പരാതികളാണു പൊലീസിനു ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here