ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി മന്ത്രി.

കര്‍ണാടകയുടെ ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള‌ള ബിജെപി സര്‍ക്കാരില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത് 29 മന്ത്രിമാര്‍. ഇവരില്‍ ചിലരുടെ സത്യപ്രതി‌ജ്ഞ തികച്ചും വ്യത്യസ്‌തമായിരുന്നു. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ ആണ് സാധാരണ സാമാജികരും ഭരണകര്‍ത്താക്കളും ചെയ്യാറ്. എന്നാല്‍ കര്‍ണാടകയിലെ പുതിയ മന്ത്രിമാരില്‍ ചിലര്‍ അതില്‍ വെറൈറ്റി കണ്ടെത്തിയിരിക്കുകയാണ്.

മൃഗസംരക്ഷണ വകുപ്പ് ലഭിച്ച പ്രഭു ചൗഹാന്‍ ഗോമൂത്രത്തിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഖനന വകുപ്പ് മന്ത്രിസ്ഥാനം ലഭിച്ച ലിംഗായത്ത് നേതാവ് മുരുഗേഷ് നിരാണി ദൈവത്തിന്റെയും കര്‍ഷകരുടെയും പേരിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത ആനന്ദ് സിംഗ് വിജയനഗര വിരൂപാക്ഷ ദേവന്റെയും അമ്മയുടെയും ഭുവനേശ്വരീ ദേവിയുടെയും പേരിലാണ് സത്യവാചകം ചൊല്ലിയത്.

മുന്‍പ് യെദ്യൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഉപമുഖ്യമന്ത്രിമാര്‍ ആരുമില്ല. തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കാന്‍ യെദ്യൂരപ്പ ശ്രമിച്ചിരുന്നെങ്കിലും മന്ത്രിസഭയില്‍ ബി.വൈ വിജയേന്ദ്രയേ ഉള്‍പ്പെടുത്തിയിട്ടേയില്ല.

ജൂലായ് 28നാണ് ബൊമ്മെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അനുഭവ സമ്ബത്തുള‌ളവരുടെയും പുതുമുഖങ്ങളുടെയും സാന്നിദ്ധ്യം മന്ത്രിസഭയിലുണ്ടാകുമെന്ന് ബൊമ്മെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here