കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ആശ്വാസധനമായി കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ വീതം അതത് സംസ്ഥാനസര്‍ക്കാരുകളാണ് നല്‍കുക. ഈ തുക സംസ്ഥാനസര്‍ക്കാരുകള്‍ അവരുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്യണം.സംസ്ഥാന ദുരന്തനിവാരണ സമിതിയ്ക്കുള്ള തുകയുടെ 90 ശതമാനവും കേന്ദ്രമാണ് നല്‍കുന്നത്.
കോവിഡ് മൂലം മരിച്ചവര്‍ക്ക് മാത്രമല്ല, ഭാവിയില്‍ മരിക്കുന്നവര്‍ക്കും ഇതേ ധനസഹായം നല്‍കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ്ഗരേഖ ദേശീയ ദുരന്തനിവാരണ അതോറിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ദുരന്ത മാനേജ്‌മെന്‍റ് നിയമം 2005 പ്രകാരം കോവിഡിന്
നേരത്തെ കോവിഡ് മൂലമുള്ള മരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം നേരത്തെ നല്‍കിയിട്ടുണ്ട്. അത് പ്രകാരമായിരിക്കും നഷ്ടപരിഹാരത്തുക നല്‍കുക.
കോവിഡ് രോഗം ബാധിച്ച് മരണപ്പെട്ടവര്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കൂ എന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐസിഎംആറും പുറത്തിറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് മൂലമുള്ള മരണം എന്ന് രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ അവര്‍ക്ക് ധനസഹായം ലഭിക്കൂ. സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഫോമില്‍ അപേക്ഷ നല്‍കണം. ഇത് ജില്ലകളിലെ ദുരന്തനിവാരണ സമിതി പരിശോധിക്കും. അപേക്ഷ കിട്ടിയാല്‍ മുപ്പത് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും.
ധനസഹായം ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും. തര്‍ക്കമുണ്ടെങ്കില്‍ അത് അതത് ജില്ലകളിലെ ജില്ലാകളക്ടര്‍മാര്‍ അംഗളായുള്ള സമിതി പരിശോധിച്ച് അന്തിമതീരുമാനം എടുക്കും. ഇന്ത്യയില്‍ നാല് ലക്ഷം കോവിഡ് മരണങ്ങളാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.