ഏതു നിമിഷവും മൂന്നാം തരംഗം ഉണ്ടാവാം. ഐ എം എയുടെ മുന്നറിയിപ്പ്.

രാജ്യത്ത് കൊവിഡ് മൂന്നാം തംരംഗം ഏതു സമയത്തും ഉണ്ടാവാമെന്ന് ഐ.എം.എ. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഐ.എം.എ അറിയിച്ചു.

ആഗോളതലത്തിലെ പ്രവണതകള്‍ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാല്‍ പലയിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ആള്‍ക്കൂട്ടമുണ്ടാവുന്നത് ആശങ്ക സൃഷ്ചിക്കുന്നു, ജനങ്ങളും അധികൃതരും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.വാക്‌സിനേഷന്‍ വേഗത്തിലാക്കിയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും മൂന്നാം തരംഗം ഒഴിവാക്കാനാവുമെന്നും ഐ.എം.എ പറഞ്ഞു.

വിനോദ സഞ്ചാര യാത്രകള്‍, തീര്‍ത്ഥാടനം, മതപരമായ കൂടിച്ചേരലുകള്‍ എല്ലാം ഏതാനും മാസം കൂടി നീട്ടിവയ്ക്കണം. വാക്‌സിന്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരാന്‍ അവസരം ഒരുക്കുന്നത് മൂന്നാം തരംഗത്തിലെ സൂപ്പര്‍ സ്‌പ്രെഡിന് കാരണമാവുമെന്നും ഐ.എം.എ വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച ഒരാളെ ചികിത്സിക്കുന്നതും അതിന്റെ സാമ്ബത്തിക പ്രത്യാഘാതവും കണക്കിലെടുത്താല്‍ ഇത്തരം കൂടിച്ചേരലുകള്‍ ഒഴിവാക്കിയാല്‍ ഉണ്ടാവുന്ന സാമ്ബത്തിക നഷ്ടം കുറവായിരിക്കുമെന്ന് ഐ.എം.എ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here