ഓംപുരിയുടെ മരണം കൊലപാതകമെന്ന് പാക് ചാനല്‍, പിന്നില്‍ മോദിയും അതിജ് ദോവലുമെന്ന് ആരോപണം

1300

നടന്‍ ഓംപുരിയുട മരണം കൊലപാതകമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും സുരക്ഷാ ഉപദേഷ്ടാവ് അതിജ് ദോവലും ചേര്‍ന്നാണ് കൊല ആസൂത്രണം ചെയ്തതെന്നും പാകിസ്ഥാന്‍ ടി വി ചാനല്‍.പാക്കിസ്താനില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ബോള്‍ടിവിയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.                                                                    ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ഓംപുരി പാക് താരങ്ങളെ അനുകൂലിച്ചതുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്നാണ് വിശദീകരണം. ബോള്‍ ടിവിയിലെ വാര്‍ത്താവതാരകനായ അമീര്‍ ലിയാഖത്ത് ആണ് ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ദോവലിന്റെ വീട്ടിലേക്ക് ഓംപുരിയെ ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നും ഓംപുരിയെ വിവസ്ത്രനാക്കിയെന്നും ചാനല്‍ പറയുന്നു. തലയിണ വെച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് കൊലപാതകത്തെകുറിച്ചുള്ള കണ്ടെത്തല്‍.  മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഭവമെന്നും ചാനല്‍ പറയുന്നു.  അടുത്തത്ഇരകള്‍ സല്‍മാന്‍ഖാന്‍, ഫവദ് ഖാനുമാണെന്നും ചാനല്‍പറയുന്നുണ്ട്.എന്നാല്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി ചാനല്‍ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്  ഓംപുരി മരണമടഞ്ഞത്.