ദിലീപിന് ജയിലിൽ സെറപറഞ്ഞിരിയ്ക്കാൻ കൂട്ടായി !! ഉറ്റസുഹൃത്ത് നാദിർഷായും ജയിലിലേക്കെന്ന് . !!

12441

നടിയെ ആക്രമിച്ച കേസല്‍ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷായും പൊലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ജയിലിലേക്ക്.സംഭവവുമായി ബന്ധപ്പെട്ട് നാദിര്‍ഷായെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ നാദിര്‍ഷാ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാനും തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുമാണ് പോലീസിന്റെ നീക്കമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിര്‍ഷായും മൊഴി നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒരു പ്രമുക്ക ടിവി ചാനലാണ് റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച്‌ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നാദിര്‍ഷായ്ക്കെതിരായ ആരോപണം. താമസിയാതെ തന്നെ നാദിര്‍ഷായെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ പദ്ധതി. നാദിര്‍ഷായും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് നാദിര്‍ഷാ പോലീസിനു മൊഴി നല്‍കിയത്. ജയിലില്‍ വച്ച്‌ സുനി പല തവണ നാദിര്‍ഷായെ വിളിച്ചതിന്റെ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു. നാദിര്‍ഷാ അവസാനമായി സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയുടെ സെറ്റിലും സുനി വന്നതിന്റെ തെളിവുകള്‍ പോലീസിന്റെ തെളിവ് നശിപ്പിക്കുന്ന ഗുരുതരമായ കുറ്റമാണ് നാദിര്‍ഷാ നടത്തിയതെന്നാണ് പോലീസ് പറയുന്നത്.