മുസ്ലിം പള്ളികളില്‍ യുവതി പ്രവേശനമുണ്ടാകുമോ?​ അഭിപ്രായം തേടി സുപ്രീം കോടതി

161

മുസ്ലിം പള്ളികളില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി. രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞത്. സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അവരെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാദെ എന്നയാളാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് അഭിപ്രായം ആരാഞ്ഞത്. സ്ത്രീകള്‍ക്ക് പള്ളികളിലേക്കുള്ള പ്രവേശനം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖഫ് ബോര്‍ഡിനും നിര്‍ദേശം നല്‍കണമെന്നും യാസ്മീന്‍ സുബറിന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യം പരിഗണിച്ചത്.