ക്യാമ്ബുകളില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ബലാല്‍ക്കാരം… ഗര്‍ഭപാത്രം നീക്കല്‍ . റോഹിന്‍ഗ്യകളുടെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ എന്തേ അറിയുന്നില്ല….?

719

ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതവും പൈശാചികവുമായ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും അരങ്ങേറുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് . ചൈനീസ് ഭരണാധികാരികള്‍ മുസ്ലീങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പീഡനക്യാമ്ബുകളില്‍ നിന്ന് രക്ഷപ്പെട്ട് വിദേശരാജ്യങ്ങളില്‍ അഭയംതേടിയ ചില സ്ത്രീകളാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ബാലാല്‍ക്കാരവും ഗര്‍ഭമലസിപ്പിക്കലും കൊടിയ മര്‍ദ്ദനവും ഇൗ ക്യാമ്ബുകളില്‍ പതിവാണത്രേ. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാംഗിലെ ഇത്തരം ക്യാമ്ബുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണുകള്‍ മൂടിക്കെട്ടി കൈകാലുകള്‍ ബന്ധിച്ച്‌ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ നിലത്തിരുത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പ്രായപൂര്‍ത്തിയാകുന്നതിനുമുമ്ബുതന്നെ മുസ്ളീങ്ങളെ തെരഞ്ഞുപിടിച്ച്‌ അറസ്റ്റുചെയ്ത് ക്യാമ്ബുകളിലേക്ക് മാറ്റും. കടുത്ത എരിവുള്ള മുളക് അരച്ച്‌ യുവതികളുടെയും സ്ത്രീകളുടെയും രഹസ്യഭാഗങ്ങളില്‍ പുരട്ടുന്നതാണ് ഗാര്‍ഡുമാരുടെ പ്രധാനവിനോദം. വസ്ത്രമെല്ലാം നീക്കിയതിനുശേഷമാണ് ഇൗ ക്രൂരത. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കൊടിയമര്‍ദ്ദനമേല്‍ക്കേണ്ടിവരും. ദിവസങ്ങളോളം ഇൗ പീഡനം തുടരും.

ഇതിനിടയിലായിരിക്കും ബലാല്‍ക്കാരം. ലൈംഗികമായി പീഡിപ്പിക്കുന്നതിനുമുമ്ബ് സ്ത്രീകളുടെ മേല്‍ ഭാരമുള്ള വസ്തുക്കള്‍ കെട്ടിവച്ചശേഷം വലിച്ചിഴയ്ക്കുന്നതും പതിവാണെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ഗര്‍ഭിണിയാവാതിരിക്കാനുള്ള ഉപകരണങ്ങളും മറ്റും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതും അനുമതിയില്ലാതെ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതും പതിവാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുമ്ബോള്‍ മതിയായ അളവില്‍ അനസ്ത്യേഷ്യപോലും കൊടുക്കില്ല. പുരുഷന്മാരെയും വന്ധ്യംകരണത്തിന് വിധേയരാക്കും. മുസ്ലീങ്ങളുടെ ജനസംഖ്യ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ക്യാമ്ബിലെത്തിക്കാന്‍ അറസ്റ്റുചെയ്താലുടന്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റും. കുട്ടികളെ അനാഥാലയങ്ങള്‍ക്ക് കൈമാറും എന്നാണ് റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ക്ക് കുട്ടികളെ തിരിച്ചുകിട്ടാനുള്ള സാധ്യത തുലോം  കുറവാണ്.എന്നാല്‍ റിപ്പോര്‍ട്ടുകളെല്ലാം ചൈനീസ് അധികൃതര്‍ നിഷേധിക്കുകയാണ്. മുസ്ലീം സമുദായത്തിലുള്ളവരെ ഭീകരവാദത്തില്‍നിന്ന് മോചിപ്പിച്ച്‌ അവരെ സമൂഹത്തിന്റെ മുഖ്യാധാരയിലേക്ക് എത്തിക്കുന്നതിനുള്ള സ്പെഷ്യല്‍ ക്യാമ്ബുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നും കേള്‍ക്കുന്ന വാക്കുകളില്‍ അല്പംപോലും സത്യാവസ്ഥ ഇല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച്‌ സമാഗ്രന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്