മൂന്നാറില്‍ 15കാരനെ 21കാരി പീഡിപ്പിച്ചു; യുവതി ഒളിവില്‍

622
സാങ്കല്‍പ്പിക ചിത്രം

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലിസ് കേസെടുത്തു.

തമിഴ്നാട് സ്വദേശിനിയായ 21കാരിക്കെതിരെയാണ് പോക്സോ നിയമപ്രകാരം മൂന്നാര്‍ പൊലീസ് കേസെടുത്തത്. പതിനഞ്ചുവയസുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.

ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതി ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.