പെണ്‍കുഞ്ഞുങ്ങളെ മനുഷ്യ ബോംബാക്കി സ്‌ഫോടനത്തിനയക്കുന്ന മതഭാന്ത്രനായ പിതാവ്‌

2521

ജിഹാദിന്റെ പൂര്‍ത്തീകരണത്തിനായി സ്വന്തം പെണ്‍കുഞ്ഞുങ്ങളെ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ച് പൊലീസ്
സ്‌റ്റേഷനിലേക്ക് പറഞ്ഞയച്ച് പൊട്ടിച്ചു ഒരു പിതാവിന്റെയും മാതാവിന്റെയും ദ്യശ്യങ്ങള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നു്. ഒമ്പതും ഏഴും വയസുള്ള കുട്ടികളാണ് അമ്മയുടെയും അച്ഛന്റെയും മതഭ്രാന്തിന് ഇരയായത്. കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചതിന് ശേഷം പിതാവും മാതാവും അവരെ ആശ്ലേഷിക്കുകയും ഉമ്മ വെക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒപ്പംഅളളാഹുവിനെ പ്രകീര്‍ത്തിക്കുന്ന പിതാവിന്റെ പ്രാര്‍ത്ഥനയും.

പൊലീസ് സ്‌റ്റേഷനിലേക്കുള്ള യാത്രയില്‍ എങ്ങനെ പെരുമാറണമെന്നും പിതാവ് മക്കളെ പഠിപ്പിക്കുന്നുണ്ട്. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ പൊലീസ് സ്‌റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് കുട്ടികളും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച ബോബാണ് സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെ പിതാവ് ഭീകരസംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്നും വാര്‍ത്തകള്‍ പറയുന്നു.

പൊലീസ് സ്‌റ്റേഷനിലേക്ക് കടന്നുചെന്ന ഇളയ പെണ്‍കുട്ടി ബാത്ത്‌റൂം അന്വേഷിച്ചാണ് അകത്ത് എത്തിയതെന്ന് പോലീസ് പറഞ്ഞു.