തോട്ടില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു

3345

തോട്ടില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം കൊല്ലം ജി്ല്ലാതിര്‍ത്തിയില്‍ മുല്ലക്കര കോലിഞ്ചി കുന്നുംപുറത്ത് വീട്ടില്‍ അപ്പുക്കുട്ടന്‍ അമ്പിളി ദമ്പതികളുടെ മകന്‍ അഖില്‍ ( ചന്തു27)ആണ് മരിച്ചത്.വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.നിറഞ്ഞ് ഒഴുകുകയായിരുന്ന മുല്ലക്കര തോട്ടിലേക്ക് അഖില്‍ കാല്‍ വഴുതിവീഴുകയായിരുന്നു.കർക്കിടക വാവ് പ്രമാണിച്ച് മുല്ലക്കരയിലുള്ള ഒരു ക്ഷേത്രത്തിൽ ബലി തർപ്പണങ്ങൾക്കുള്ള ഒരുക്കൾ പൂർത്തിയാക്കിയ ശേഷം ഒപ്പമുണ്ടായിരുന്നവർക്കൊപ്പം സമീപത്തെ തോട്ടിൽ കുളിയ്ക്കാൻ എത്തിയ അഖിൽ കുളിയ്കുന്നതിനിടയിൽ കുത്തൊഴുക്കിൽ ഒഴുകി പോവുകയായിരുന്നു. നിറഞ്ഞൊഴുകുന്ന തോട്ടിന്റെ കരയിലൂടെ കൂട്ടുകാർ തോട്ടിലൂടെ ഒഴുകികൊണ്ടിരുന്ന അഖിലിനെ പിൻതുടർന്ന് വട്ടത്താമര പാലത്തിന് സമീപം വച്ച് രക്ഷപ്പെടുത്തി കരയ്ക്കെടുത്തു.

തുടർന്ന് കല്ലറയിലുള്ള സ്വകാര്യ ആശുപത്രിയി ൽ എത്തിച്ചെങ്കിലും akhilസംഭവിച്ചിരുന്നു. മൃതദേഹം കടയ്ക്കൽ ഗവ. ആശുപത്രിയിലേയ്ക്ക് മാറ്റി. അവിവാഹിതനായിരുന്നു. അമ‌ൃതയാണ് ഏക സഹോദരി.ണ്‌