‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്….”പാടിയ ധോണിയുടെ മകൾ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം

574

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളികളുടെ മനം കവർന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെരണ്ട് വയസ് കാരി മകള്‍ സിവയ്ക്ക് അന്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. സിവ ആലപിച്ച ഗാലം വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രം ഉപദേശകസമിതി സിവയെ ഉത്സവത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുന്നത്. ഗാനാലാപനത്തിന് അഭിനന്ദനം അറിയിച്ചു കൊണ്ടും ഉത്സവത്തിലേക്ക് സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്നുതന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പിന്തുണയോടെയാണ് സിവയെ ക്ഷണിക്കുന്നത്.അന്പലപ്പുഴ ക്ഷേത്രത്തിലെ പന്ത്രണ്ടുകളഭം ഉത്സവം ജനുവരി മാസത്തിലാണ് നടക്കുന്നത്. സിവ പാടി നടക്കുന്ന പാട്ടിലെ  ഉണ്ണിക്കണ്ണനെ കാണാനും അവിടത്തെ പാല്‍പ്പായസം നുകരാനുമുള്ള അവസരം സിവയ്ക്കൊരുക്കുകയുമാണ്  അധികൃതര്‍ ഉദ്ദേശിക്കുന്നത്. ലോകത്തില്‍ തന്നെ പഠിക്കാന്‍ ഏറ്റവും  പാടുള്ളതെന്ന കരുതപ്പെടുന്ന മലയാളം ഭാഷയിലുള്ള ഒരുഗാനം മലയാളം അറിയാത്ത സിവ എങ്ങനെ പാടുന്നുവെന്നത് അദ്ഭുതമാണ്. ഒരു കൊച്ചുമലയാളി കുട്ടി പാടുന്ന പോലെ ഈസിയായിട്ടായിരുന്നു സിവയുടെ ആലാപനവും. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്ത ഗാനം 15 മണിക്കൂര്‍ കൊണ്ട് ഒരുലക്ഷത്തിലേറെ പേര്‍ ഇഷ്ടപ്പെട്ടു. യുട്യൂബില്‍ ലക്ഷക്കണക്കിനു പേരാണ് സിവയുടെ ആലാപനം ആസ്വദിച്ചത്.