‘മഴ പെയ്യാന്‍ വേണ്ടി കല്ല്യാണം കഴിപ്പിച്ച രണ്ടും ആണ്‍തവളകള്‍’ സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പെരുമഴ സ്യഷ്ടിച്ച് തവള കല്ല്യാണം..!

4881

ദൈവങ്ങളെ പ്രീതിപ്പെടുത്തി മഴപെയ്യിക്കാനായി മധ്യപ്രദേശില്‍ ബിജെപി മന്ത്രിയുടെ നേതൃത്വത്തില്‍ തവള കല്യാണം നടത്തിയതായ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ് സ്യഷ്ടിച്ചിരിക്കുന്നത്. ബിജെപിയെയും നേതാക്കളെയും പരിഹാസത്തിന്റെ കൊടുമുടിയിലെത്തിക്കുന്നതാണ് മിക്ക ട്രോളുകളും.
ലലിത് യാദവ് എന്ന മന്ത്രിയുടെ നേതൃത്വത്തില്‍ ഛത്തര്‍പ്പൂരിലെ ഒരു അമ്പത്തില്‍ വച്ചാണ് തവള കല്യാണം നടത്തിയത്. മഴ ലഭിക്കുന്നതിനായി ഉത്തരേന്ത്യയില്‍ നടത്തിവരുന്ന ഒരു ആചാരമാണ് തവള കല്യാണം.trr

മന്ത്രിക്കൊപ്പം ബിജെപി നേതാക്കള്‍ ഉള്‍പ്പടെ നൂറോളം ആളുകളാണ് തവള കല്യാണത്തില്‍ പങ്കെടുത്തത്. പുരോഹിതന്റെ സാന്നിധ്യത്തില്‍ മന്ത്രിയായിരുന്നു കല്യാണം നടത്തിയത്.ഇത് മലയാളത്തില്‍ വാര്‍ത്തയായതോടെയാണ് ട്രോളുകളും വന്നത്.ചിരിയുടെ പെരുമഴ സ്യഷ്ടിക്കുന്നതാണ് മിക്ക ട്രോളുകളും.trrr

‘സംഘികള്‍ ബലമായി പിടിച്ചു കല്യാണം കഴിപ്പിച്ച തവളകളില്‍ ഒന്ന് വിവാഹിതയും മൂന്നു കുട്ടികളുടെ മാതാവുമാണെന്ന്! ഇതായിരുന്നു ഒരു ട്രോള്‍.ഇത്തരത്തില്‍ രസകരമായ ട്രോുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ