യുവതി കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജം അബുദാബി പൊലീസ്.

548

മൊറോക്കന്‍ വനിത മുന്‍കാമുകനെ കൊന്ന് ജോലിക്കാര്‍ക്ക് വിളമ്ബിയെന്ന വാര്‍ത്ത വ്യാജമെന്ന് അബുദാബി പൊലീസ്. കൊലപാതകം നടന്നു എന്നത് സത്യമാണ്, എന്നാൽ കൊല ചെയ്യപ്പെട്ട യുവാവിന്റെ മാംസം തജോലിക്കാര്‍ക്ക് പാകം ചെയ്ത് നല്കിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്നും അബുദാബി പൊലീസ് അറിയിച്ചു.ഇതേ സമസം ഔദ്യോഗിക അറിയിപ്പില്ലാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് മാദ്ധ്യങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യു എ ഇയില്‍ പൂര്‍വ്വകാമുകനെ കൊന്ന് മാംസം അറബിക് വിഭവമായ മാച്ച്‌ബൂസിൽ ചേർത്ത് തോഴിലാളികള്‍ക്ക നല്കിയെന്നാണ് ആദ്യം വാർത്തകൾ പ്രചരിച്ചിരുന്നു. അറേബ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടർന്ന് ആഗോള മാദ്ധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. തെറ്റായ വാര്‍ത്തകൾ സമൂഹത്തിൽ തെറ്റായ പ്രവണതകള്‍ക്കിടയാക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.