സംസ്ഥാനത്തെ ആറുജില്ലകളില്‍ തിങ്കളാഴ്ച്ച അവധി

6287

തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് തമിഴ് ന്യൂനപക്ഷ വിഭാഗക്കാര്‍ അധിവസിക്കുന്നതും തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്നതുമായ ജില്ലകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജനുവരി 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി.

ഈ ജില്ലകളിലെ കെഎസ്ഇബി ഓഫീസുകളില്‍ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച നിയന്ത്രിത അവധിയായിരിക്കും.

വിദ്യാലയങ്ങള്‍ക്ക് നേരത്തെ തന്നെ അവധി നല്‍കിയിരുന്നു. സംസ്ഥാനത്ത് പൊതുവെ ആഘോഷിക്കാത്ത പൊങ്കലിന് വേണ്ടിഇത്രയും ജില്ലകളില്‍ അവധി നല്‍കുന്നതാദ്യമാണ്‌.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തവണ തമിഴ്ബ്രാഹ്മണരുടെ ആഘോഷമായ ആവണി അവിട്ടത്തിനു സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നു.