വെള്ളിയാഴ്‌ച നരേന്ദ്ര മോദി കോഴിക്കോടെത്തും

161

പ്രധാനമന്ത്രി നരേന്ദ്ര മോദ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളിയാഴ്‌ച കോഴിക്കോടെത്തും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി കരിപ്പൂരിലെത്തുന്നത്.

കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതു സമ്മേളനത്തിലാണ് പ്രധനമന്ത്രി പങ്കെടുക്കുന്നത്. കരിപ്പൂരിൽ നിന്ന് റോഡ് മാർഗം കോഴിക്കോടെത്തിയായിരിക്കും മോദി പൊതു പരിപാടിയിൽ പങ്കെടുക്കുക. വൈകിട്ട് ആറ് മണിക്കാണ് കോഴിക്കോട് പൊതു സമ്മേളനം നടക്കുക. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസാണ് പ്രധാനമന്ത്രിയുടെ വരവിനെ കുറിച്ച് വാർത്താസമ്മേളനത്തിൽ വിശദമാക്കിയത്. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള എൻഡിഎ സ്ഥാനാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഒന്നര മണിക്കൂർ മോദി കോഴിക്കോട് ചെലവഴിക്കും.