ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി

150

ഇന്ത്യന്‍ മണ്ണ് കൊതിച്ചെത്തിയവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രകോപനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാം. ചൈനയുടെ അതിക്രമത്തോട് വീരസൈനികര്‍ ധീരതയോടെ പ്രതികരിച്ചു. ഒരേ സമയം രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നു.
കോവിഡ് ലോകത്ത് ഈ രീതിയില്‍ വ്യാപിക്കുമെന്ന് ആരും കരുതിയിലല്ല. അതിനിടെ ചുഴലിക്കാറ്റുകള്‍ വന്നു, അതിര്‍ത്തിയിലും പ്രകോപനമുണ്ടെയന്നും മോദി പറഞ്ഞു.
എന്നാൽ കോവിഡ് ജാഗ്രത കൈവിടരുത്. ഒരാള്‍ ജാഗ്രത കൈവിട്ടാല്‍ അത് നിരവധിപേരെ അപകടത്തിലാക്കും. ലോക്ഡൗണില്‍നിന്ന് രാജ്യം പുറത്തുവന്നുകൊണ്ടിരിക്കുന്നു.
മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്‍ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.