വീണ്ടും നരേന്ദ്ര മോദി തന്നെ ; കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും പുതിയ സര്‍വേ

464

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കകഷിയാകുമെന്ന് ഏറ്റവും പുതിയ എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ സര്‍വേ ഫലം. തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്ന് എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ പറയുന്നു. എന്നാല്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 267 സീറ്റുകള്‍ വരെ ബി.ജെ.പിക്ക് ലഭിച്ചേക്കും. കഴിഞ്ഞ തവണ 282 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തില്‍ നിന്ന് അഞ്ച് സീറ്റ് അകലെയാകും. എങ്കിലും അധികാരം നിലനിറുത്താന്‍ കഴിയുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്.

കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 134 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങളില്‍ തിരിച്ചടിയുണ്ടാകും.എന്നാല്‍ ചെറുകക്ഷികള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുമെന്നും ലര്‍വേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 13 സീറ്റുകളും എന്‍.ഡി.എ 8 സീറ്റുകളും നേടും. ബീഹാറില്‍ 40ല്‍ 34 സീറ്റുകളും ബി.ജെ.പി സഖ്യം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് ആറു സീറ്റില്‍ ഒതുങ്ങും. യു.പിയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സര്‍വേ പ്രവചിക്കുന്നത്. 80ല്‍ 44 സീറ്റുകളും എന്‍.ഡി.എ നേടും. പ്രിയങ്കയ്ക്ക് വന്‍ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും സര്‍വേ പറയുന്നു.

രാജസ്ഥാനില്‍ 25ല്‍ 20 സീറ്റുകളും ബി.ജെ.പി നേടും. ഒഡിഷയില്‍ ബി.ജെ.ഡിയെ പിന്തള്ളി 12 സീറ്റുകളില്‍ ബി.ജെ.പി വിജയം നേടും ബി.ജെ.ഡി 9 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

ബംഗാളില്‍ ബി.ജെ.പി 6 സീറ്റുകള്‍ പിടിക്കും. 35 സീറ്റുകള്‍ തൃണമൂല്‍ അടക്കമുള്ളവര്‍ നേടും. കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങും.

ഝാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റില്‍ 9 എണ്ണം കോണ്‍ഗ്രസും അഞ്ച് സീറ്റ് എന്‍.ഡി.എയും നേടും.. പഞ്ചാബില്‍ 13 സീറ്റില്‍ 12 ഉം കോണ്‍ഗ്രസ് നേടും. ഹരിയാനയില്‍ പത്തില്‍ 9 സീറ്റും ബി.ജെ.പി നേടും.

അതേസമയം യു.പി.എയ്ക്ക് ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. ഇവിടെയുള്ള 129 സീറ്റുകളില്‍ 63 ലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ നേടുമെന്നാണ് സര്‍വേ പറയുന്നത്. ഈ മേഖലയില്‍ നിന്നും എന്‍.ഡി.എയ്ക്ക് പരമാവധി 22 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ.