ലോകം സാക്ഷിയായി,​ നരേന്ദ്രമോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

239

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം ബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

രാജ്നാഥ് സിംഗാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അമിത് ഷാ സത്യപ്രതിജ്‌ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാചടങ്ങുകള്‍ തുടരുകയാണ്