സ്വസ്തിയ ഫിറ്റ്നെസ്സ് സ്പേസിന്റെ ആസ്ഥാനമന്ദിരത്തിന്റേ ഉദ്ഘാടനം മന്ത്രി ശ്രീ. എ സി മൊയ്തീൻ നിർവ്വഹിച്ചു

1227

സ്വസ്തിയ ഫിറ്റ്നെസ്സ് സ്പേസ് ആസ്ഥാനമന്ദിരത്തിന്റേയും പുതിയ പരിശീലന കേന്ദ്രത്തിന്റേയും ഉദ്ഘാടനം ആറ്റിങ്ങൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വസ്തിയ ഫിറ്റ്നെസ്സ് സ്പേസിന്റെ ആസ്ഥാനമന്ദിരത്തിന്റേയും പുതിയ പരിശീലനകേന്ദ്രത്തിന്റേയും ഉദ്ഘാടനം 18 ജൂലൈ 2018 ന് ബഹുമാന്യനായ വ്യവസായ-കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. എ സി മൊയ്തീൻ, ആറ്റിങ്ങൽ വക്കം റഷീദ് റോഡിൽ, പാടിക്കവിളാകം അമ്പലത്തിനു സമീപമുള്ള സ്വസ്തിയ ഹാളിൽ വച്ച് നിർവ്വഹിച്ചു. ശിലാഫലകം അനാശ്ചാദനത്തോടു കൂടി തുടങ്ങിയ ചടങ്ങിൽ സ്വസ്തിയയിലെ ദേശീയ അവാർഡ് ജേതാക്കളുടെ കരാട്ടേ പ്രകടനം ഉണ്ടായിരുന്നു. മെച്ചപ്പെട്ട കായികസംസ്ക്കാരം രൂപപ്പെടുത്തിയെടുക്കുന്നതിൽ സ്വസ്തിയ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തിയെ എടുത്തു പറഞ്ഞ മന്ത്രി, കേരളത്തിൽ വെറും 20 ശതമാനം കുട്ടികൾക്ക് മാത്രമേ കായികക്ഷമത ഉള്ളൂ എന്നും ഇതിനൊരു മാറ്റം വരുത്തുന്നതിനായി കേരളത്തിന്റെ കായികമേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു.

ആറ്റിങ്ങൽ എം എൽ എ അഡ്വ: ബി സത്യൻ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ വർക്കല എം എൽ എ, അഡ്വ: വി. ജോയി, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ ശ്രീ. എം പ്രദീപ്, കേരള കരാട്ടേ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീ. ആർ സുരാജ്, അമർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. പി രാധാകൃഷ്ണൻ നായർ, ആറ്റിങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. എം എസ് മണി, കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. പി ജെ നഹാസ്, അഴിമതി രഹിത സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. വിളബ്‌ഭാഗം എസ് സുശീന്ദ്രൻ, ആറ്റിങ്ങൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ. രമേശൻ, കച്ചേരി സൌഹൃദ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ആർ എസ് സുധാകരൻ നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സ്വസ്തിയ മുഖ്യപരിശീലകൻ ശ്രീ. സമ്പത്ത് റിപ്പോർട്ട് അവതരണവും, സ്വസ്തിയ പാർട്ണർ ശ്രീ. അരുൺ രവി സ്വാഗതവും, ആറ്റിങ്ങൽ കരാട്ടേ ടീം സെക്രട്ടറി ശ്രീ. ലാലു കൃതജ്ഞതയും അവതരിപ്പിച്ചു. പുതിയ പരിശീലനകേന്ദ്രത്തിൽ കരാട്ടേ, തായ്ചി, യോഗ, എയ്‌റോബിക്സ് എന്നീ കായികപരിശീലനങ്ങൾ നടത്തുമെന്നും കേരളത്തിൽ നിന്നുള്ള ഒളിമ്പിക് താരങ്ങളെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റിപ്പോർട്ട് അവതരണത്തിൽ ശ്രീ. സമ്പത്ത് അറിയിച്ചു.

ദേശീയ അവാർഡ് ജേതാക്കളായ കുമാരി അവനി സുനിൽ, ശ്രീ. നിഥിൻ എസ് ലാൽ, ശ്രീ. രംഗൻ ആർ കെ, ശ്രീ. സൂരജ് എസ്, ശ്രീ. അമൽ അശോക് എന്നിവരെയും ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. അനിൽ കുമാർ, കേരള സംസ്ഥാന ഫിലിം അവാർഡ് – 2018 ലെ ബെസ്റ്റ് ആക്ടർ, ഷോർട്ട് ഫിലിം അവാർഡ് നേടിയ ശ്രീ. ഗിരീഷ്, 2018 ലെ കലാഭവൻ മണി സംസ്ഥാന അവാർഡ് ജേതാവ് ശ്രീ. അജിത് കെ ആർ, HIFSA പ്രസിഡന്റ് ശ്രീ. ജാക്സൺ ജെ ഗോമസ്, സാമൂഹ്യപ്രവർത്തകൻ ശ്രീ. അജിൽ മണിമുത്ത് എന്നിവരേയും ചടങ്ങിൽ വച്ച് ആദരിച്ചു.

വിവിധ തലങ്ങളിൽ അവാർഡുകൾ കരസ്ഥമാക്കിയ മറ്റു കരാട്ടേ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും പുതുതായി ബ്ലാക്ക്ബെൽറ്റുകൾ കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.