മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയംനിരീക്ഷണത്തില്‍

157

മന്ത്രി വി.എസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലുണ്ടായിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ജൂണ്‍ 15നാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. 13 പേരാണ് യോഗത്തിലുണ്ടായിരുന്നത്.

ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ഞായറാഴ്ച വൈകിട്ടാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മന്ത്രി സുനില്‍കുമാറും അദ്ദേഹത്തിന്റെ പി.എയും ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവര്‍ നിരീക്ഷണത്തിലിരിക്കുന്നത്.  യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.