‘തുടക്ക്” ഇല്ലാത്തവർ പാകം ചെയയ്ത ആഹാരം പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷിച്ച് കേന്ദ്രമന്ത്രിയുടെ ദളിതർക്കൊപ്പം ഊണ് പരിപാടി ..

414

‘തുടക്ക്” ഇല്ലാത്തവർ പാകം ചെയയ്ത ആഹാരം പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷിച്ച് കേന്ദ്രമന്തിയുടെ ദളിതർക്കൊപ്പം ഊണ് . ദളിത് വിഭാഗക്കാരെ ഒപ്പം നിര്‍ത്താന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പട്‌നയില്‍ ദളിതര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. പട്‌നയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു പരിപാടി. നഗരത്തില്‍ ദളിത് വിഭാഗക്കാര്‍ കൂടുതലുള്ള ചീമ കോത്തി മേഖലയില്‍ തടിപ്പാലത്തിനുള്ള ശിലാസ്ഥാപനവും രവിശങ്കര്‍ പ്രസാദ് നിര്‍വഹിച്ചു. ബിഹാര്‍ മന്ത്രിയും ബിജെപി നേതാവുമായ നന്ദ്കിഷോര്‍ യാദവും രണ്ട് എംഎല്‍എമാരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദളിത് കേന്ദ്രത്തിലെത്തിയ രവിശങ്കര്‍ പ്രസാദ് ഡോ. ബി.ആര്‍. അംബേദ്കറുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. ദളിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതികളെക്കുറിച്ച്‌ അവരെ ബോധവത്ക്കരിക്കണമെന്നും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദളിത് ഭൂരിപക്ഷമേഖലകള്‍ സന്ദര്‍ശിക്കണമെന്നും എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ദലിത് വിഭാഗക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാൽ ദളിതരുടെ വീടുകളിൽ എത്തി അവിടെ ആഹാരം അവർക്കൊപ്പം ഇരുന്ന് കഴിയ്ക്കുന്നതിന് പകരം ഊണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് നടത്തിയത് സോ,ഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.