ഇറച്ചി ഇല്ലെങ്കില്‍ ഭക്ഷണംഇറങ്ങില്ല! പൊതികള്‍ വലിച്ചെറിഞ്ഞ് അതിഥി തൊഴിലാളികള്‍

138

അതിഥി തൊഴിലാളികള്‍ക്കെത്തിച്ച ഭക്ഷണപ്പൊതികള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ വലിച്ചെറിഞ്ഞത്. നോണ്‍ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം വേണം എന്നാല്‍ നോണ്‍വെജ് ഇല്ലെങ്കില്‍ വലിച്ചെറിയുമെന്ന നിലപാടിലാണ് അവര്‍. പണ്ട് ചപ്പാത്തിയും കിഴങ്ങുകറിയും കൊണ്ട് വിശപ്പടക്കിയവരായിരുന്നു മിക്ക അന്യ സംസ്ഥാന തൊഴിലാളികളും.