Mehbooba Mufti suffers setback; The senior PDP leader left the party

54

പിഡിപി നേതാവും, മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫിര്‍ ഹുസ്സൈന്‍ ബേയ്ഗ് പാര്‍ട്ടി വിട്ടു. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെയാണ് ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിക്കെതിരെ നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്നാണ് പിഡിപി മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനവുമായ് ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി പിഡിപി-എന്‍സി സഖ്യം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ എന്‍സിയ്ക്ക് കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നതോടെയാണ് ബേയ്ഗ് അതൃപ്തി പ്രകടിപ്പിച്ച്‌ രംഗത്തുവരികയായിരുന്നു.പിഡിപിയുടെ താത്പര്യത്തിന് വിരുദ്ധമായി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നായിരുന്നു എന്‍സിയുടെ ആവശ്യം. .