മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ ; സമയക്രമത്തില്‍ മാറ്റം വരുത്തില്ല,​

123

മരടിലെ ഫ്ലാറ്റ് പൊളിക്കാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തില്ലെന്ന് പൊലീസ് കമ്മീഷണറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. രാത്രി കളക്ടര്‍ വിളിച്ച യോഗത്തിന് ശേഷം ഇതുസംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജനവാസം കുറഞ്ഞ ഫ്ലാറ്റ് സമുച്ചയം ആദ്യം പൊളിക്കുക, ജനസാന്ദ്രത ഏറിയ ആല്‍ഫ സെറീന്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രദേശവാസികള്‍ ഉന്നയിച്ചിരുന്നു.

അതേസമയം നാളെ മുതല്‍ ഫ്ലാറ്റുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങും. സ്ഫോടന സമയത്ത് 5 ഫ്ളാറ്റുകളുടെയും സമീപത്തു നിന്നായി 290 കുടുംബങ്ങളെ ഒഴിപ്പിക്കും.സ്ഫോടനത്തിന് 3 മണിക്കൂര്‍ മുന്‍പ് ആളുകള്‍ ഒഴിയണം.സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.