കേരളത്തില്‍ കാലവര്‍ഷം സജീവo

111

കേരളത്തില്‍ കാലവര്‍ഷം സജീവമായി. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ രാത്രി അതിശക്തമായ മഴയുണ്ടായി. ഇടുക്കിയില്‍ മഴപെയ്തെങ്കിലും ഹൈറേഞ്ച് മേഖലയില്‍ മഴകുറവാണ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ശക്തമായ മഴ കിട്ടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുണ്ടാവും. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.