മഞ്ജുവാര്യര്‍ പറഞ്ഞ് പറ്റിച്ചു ,സമരത്തിനൊരുങ്ങി ആദിവാസികള്‍

381

മഞ്ജുവാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആക്ഷേപവുമായി വയനാട്ടിലെ ആദിവാസികള്‍ രംഗത്ത്. പരക്കുനി കോളനിയിലെ ആദിവാസികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് മഞ്ജുവാര്യരുടെ തൃശൂരിലെ വീടിന് മുന്നില്‍ ഫെബ്രുവരി 13 ന് കുടില്‍ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികള്‍ വയനാട്ടില്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു ഒന്നരവര്‍ഷം മുമ്ബാണ് വീട് വാഗ്ദാനവുമായി മഞ്ജുവാര്യര്‍ ആദിവാസി കോളനിയില്‍ എത്തിയത്. തുടര്‍ന്ന് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി. എന്നാല്‍ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ലെന്നാണ് ആക്ഷേപം.മഞ്ജുവാര്യര്‍ വാഗ്ദാനവുമായി വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവരെ തേടി വരാതായി. ഇതിന് പിന്നാലെ വീട് പുതുക്കി പണിയുന്നതിന് സഹായം കിട്ടാതെയുമായി. ഈ സാഹചര്യത്തിലാണ് ആദിവാസികള്‍ പരസ്യമായി പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നത്.