മദ്യശാലകള്‍ അടച്ചു . മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തു .

200

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മദ്യശാലകളൊക്കെ സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോഴിതാ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്.കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35) ആണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജ് ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പോലീസ് എഫ്‌ഐആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്.കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യുവാവിന്റെ മരണ വാര്‍ത്ത എത്തിയത്.