മാസ്ക് ധരിക്കാതെ പുറത്തിറങ്ങി,വെ​ടി​വ​ച്ചു കൊ​ന്നു!

161

കൊവിഡിനെതുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഫിലിപ്പീന്‍സില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയയാളെ പൊലീസ് വെടിവച്ചു കൊന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും സുരക്ഷാ ഉദ്യാഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെയാണു വെടിവച്ചുവീഴ്ത്തിയതെന്ന് പൊലീസ് അറിയിച്ചു.ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് പൊലീസിനും പട്ടാളത്തിനും അനുവാദം നല്‍കിയിരുന്നു. മനിലയിലെ പിന്നാക്ക മേഖലയില്‍ ഭക്ഷണം കിട്ടാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ സൈന്യം പട്ടാളമുറ പ്രയോഗിച്ചിരുന്നു.ഫിലിപ്പീന്‍സില്‍ 3,414 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 152 പേര്‍ ഇത് വരെ മരിച്ചു. പുതിയതായി നൂറു കണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ച കോവിഡ് മുന്‍കരുതല്‍ തെറ്റിക്കുന്നവരെ വെടിവച്ചു കൊല്ലുമെന്ന റോഡിഗ്രോ ഡ്യൂറ്റേര്‍ട്ടെയുടെ പ്രസ്താവന പുറത്തു വന്നതോടെ വന്‍പ്രതിഷേധമാണ് രാജ്യാന്തര തലത്തില്‍ ഉയര്‍ന്നത്.