ഇടുക്കിയില്‍ അച്ഛന്‍ പീഡിപ്പിച്ചു.പുറത്തറിയിച്ചതിന് അമ്മയും സഹോദനും ക്രൂരമായി മര്‍ദ്ദിച്ചു.

288

അച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ അമ്മയും സഹോദരനും. ഇടുക്കി പീരുമേട്ടിലെ ഹൈറേഞ്ച് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. അച്ഛന്‍ തന്നെ നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ച വിവരം പെണ്‍കുട്ടി ആദ്യം തന്റെ അമ്മയെയാണ് അറിയിച്ചത്. എന്നാല്‍ മകള്‍ പറഞ്ഞത് കേട്ട അമ്മ അവളെ മര്‍ദ്ദിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ശേഷം ഇവര്‍ പെണ്‍കുട്ടിയുടെ സഹോദരനെ ഇക്കാര്യം അറിയിച്ചു. തന്റെ അനുജത്തി നേരിട്ട ക്രൂരപീഡനത്തെകുറിച്ചറിഞ്ഞ ഇയാളും അവളെ മൃഗീയമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. ഏതായാലും സംഭവത്തില്‍ പൊലീസ് അച്ഛനെയും സഹോദരനെയും അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തുനോടുവിലാണ് ഇവര്‍ പിടിയിലാകുന്നത്.