ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചതിന് യുവാവിന്റെ വീട് അടിച്ചു തകര്‍ത്തു

159

കൊച്ചിയില്‍ സഹപാഠിയ്ക്ക് ആശംസ അര്‍പ്പിച്ചതിന് സ്വന്തം വീട് തകര്‍ന്ന അനുഭവമാണ് എളംകുളം സ്വദേശി ദിലീപിനുണ്ടായത്. ഇരുപതോളം പേര്‍ കൂട്ടമായെത്തിയാണ് ദിലീപിന്റെ വീട്ടിലെ സകല സാധന സാമഗ്രികളും തകര്‍ത്ത് തരിപ്പണമാക്കിയത്. അക്രമം നടക്കുമ്ബോള്‍ ദിലീപിന്റെ മാതാപിതാക്കള്‍ കുമളിയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. കൊച്ചിയിലെ പുതുവര്‍ഷരാവിലെ ആഘോഷങ്ങള്‍ കാണാനായി കൂട്ടുകാര്‍ക്കൊപ്പം പോയി വീട്ടില്‍ ദിലീപ് മടങ്ങിയെത്തി, ഈ സമയം സുഹൃത്തായ കിരണനും ദിലീപിന്റെ വീട്ടിലേക്ക് വന്നു, വരും വഴി സുഹൃത്തായ എബിയെ കാണുകയും ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുകയുമായിരുന്നു. എന്നാല്‍ ആശംസ കേട്ടപാടെ എബി കിരണിനെ മുഖമടച്ച്‌ അടിക്കുകയായിരുന്നു.

അടികൊണ്ട് രക്തമൊലിപ്പിച്ചാണ് കിരണ്‍ ദിലീപിന്റെ വീട്ടിലെത്തിയത്. സംഭവമറിഞ്ഞ് ഇയാളെയും കൂട്ടി ദിലീപ് എബിയോട് കാര്യം ചോദിക്കുവാന്‍ പോയതാണ് തുടര്‍ന്ന് സംഘര്‍ഷത്തിന് കാരണമായത്. ഇരുപതോളം പേരെ കൂട്ടി ദിലീപിന്റെ വീട്ടിലെത്തിയ എബിയും സംഘവും വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്ത് കയറി കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടയ്ക്കുകയായിരുന്നു.