കാപാലികൻമാർ കു‌ഞ്ഞുങ്ങളേയും സ്ത്രീകളേയും മാത്രമല്ല മൃഗങ്ങളേയും വെറുതെ വിടില്ല.

779

തൊഴുത്തില്‍ അതിക്രമിച്ച്‌ കയറി 35കാരന്‍ ഗര്‍ഭിണിയായ പശുവിനെ ബലാത്സംഗം ചെയ്തുവെന്നതാണ് സംഭവം, വര്‍ക്കലയില്‍ ഗര്‍ഭിണിയായ പശുവിനെ മുപ്പത്തഞ്ചുകാരനായ യുവാവ് ബലാത്സംഗം ചെയ്ത എന്ന കേസാണ് ചര്‍ച്ചയ്ക്ക് ആധാരം. 2015ലെ അറസ്റ്റില്‍ കൈരളി കൊടുത്ത വാര്‍ത്തയാണ് സൈബര്‍ ലോകം പ്രചരിപ്പിക്കുന്നത്. പ്രതി സംഘപരിവാറുകാരനാണെന്നാണ് വാദം. നാലു മാസം പ്രായമായ ഗര്‍ഭിണിയായ പശുവിനെയാണ് പീഡിപ്പിച്ചതെന്നായിരുന്നു കേസ്.നിലവില്‍ കത്വവയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ചുവട് പിടിച്ചാണ് പഴയവാര്‍ത്ത ചര്‍ച്ചയായിരിക്കുന്നത്‌

അയിരൂരില്‍ സ്വന്തമായി വീടും പുരയിടവുമുള്ള ആളാണ് അജേഷ് കുമാര്‍. ഈ പുരയിടത്തിന് അടുത്തുള്ള വീട്ടിലെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ടു പശുക്കളിലൊന്നിനെയാണ് ഇയാള്‍ പീഡിപ്പിച്ചത്. വീട്ടില്‍ ആളില്ലാത്ത സമയത്താണ് അജേഷ് കുമാര്‍ തൊഴുത്തില്‍ അതിക്രമിച്ച്‌ കയറി പശുവിനെ പീഡിപ്പിച്ചത്. പശുവിന്റെ ഉടമ വിവരമറിയിച്ചതിനെ തുടര്‍ന്ന് അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി അജേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇലകമണ്‍ മൃഗാശുപത്രിയിലെ ഡോക്ടര്‍ പശുവിനെ പരിശോധിച്ച്‌ പീഡനം നടന്ന കാര്യം സ്ഥിരീകരിച്ചു. വര്‍ക്കല താലൂക്കാശുപത്രിയില്‍ അജേഷ് കുമാറിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ അജേഷ് കുമാറിനെ റിമാന്റു ചെയ്യുകയും ചെയ്തിരുന്നു.