നൂറു കോടി നേടി മാമാങ്കം നേട്ടത്തിന്റെ നെറുകിൽ

290

മാമാങ്കം നൂറ് കോടി ക്ലബിൽ.  സിനിമയുടെ ആഗോള കലക്ഷൻ നൂറ് കോടി പിന്നിട്ടതായി അണിയറപ്രവർത്തകർ വ്യക്തമാക്കി . മമ്മൂട്ടിയുടെ രണ്ടാമത്തെ നൂറുകോടി ചിത്രമാണ് മാമാങ്കം. മുൻപ് മധുരരാജ ഇൗ നേട്ടം കൈവരിച്ചിരുന്നു. വിമർശനങ്ങൾക്കിടയിലും ബോക്സോഫീസിൽ സിനിമ വൻ കുതിപ്പ് നടത്തുന്നതിന്റെ സൂചനയാണിത്.

ചിത്രം റെക്കോർഡ് തുകയ്ക്ക് ചൈനയിൽ പ്രദർശനത്തിനൊരുങ്ങുന്നു എന്ന് അണിയറപ്രവർത്തകർ ഇന്നലെ  വ്യക്തമാക്കിയിരുന്നു. ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോർഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ ആദ്യനാളുകളിലെ നെഗറ്റീവ് പ്രചാരണം മറികടന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മാമാങ്കം. ചിത്രത്തിന്റെ ആഗോളകളക്‌ഷൻ നാലുദിവസം കൊണ്ട് 60 കോടി പിന്നിട്ടിരുന്നു.