കേരളത്തിൽ പുരുഷ മാംസ വ്യാപാരം !! വിളിപ്പേര് ‘കൂത്താടികൾ” ! പ്രതിഫലം 20000 രൂപ വരെ !!

36579

കേരളത്തിൽ പുരുഷ ശരീര വ്യാപാരം വ്യാപകുന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരത്ത് കോവളത്തും, കൊച്ചിയിലും കോഴിക്കോടുമുള്ള നക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പുരുഷ വാണിഭ സംഘങ്ങളുടെ പ്രവർത്തം. ടൂറിസത്തിന്റെ പേരിൽ നടക്കുന്ന ഈ മാംസക്കച്ചവടത്തെക്കുറിച്ചുള്ള വിവരം പ്രമുഖ ചാനലാണ് ആദ്യം പുറത്ത് വിട്ടത്. ‘കൂത്താടികൾ” എന്നാണ് പുരുഷ വാണി സംഘത്തിന്റെ വിളിപ്പേര്. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ്പ്രവർത്തനം. ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ, അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളായ സ്ത്രീകളാണ് ഹോട്ടലുകളിലേ മുഖ്യ കസ്റ്റമര്‍മാര്‍. ഇവര്‍ക്കാവശ്യമായ എല്ലാ സംരക്ഷണവും ഹോട്ടലുകാര്‍ ഉറപ്പുവരുത്തും. സ്വന്തമായി എസ്കോർട്ട് സൈറ്റുകള്‍ വഴി ബിസിനസുകള്‍ പിടിക്കുന്ന യുവാക്കളും ഉണ്ട്. വിദേശ വനിതൾക്കായി കൂത്താടികളായി വരുന്ന ആണ്‍കുട്ടികളുടെ എച്. ഐ. വി ടെസ്റ്റ് വരെ ഏജന്റുമാര്‍ നടത്തി റിസള്‍ട്ട് ഇത്തരക്കാര്‍ക്ക് കൈ മാറാറുണ്ടെന്ന് പേരോ ദൃശ്യങ്ങളോ പകര്‍ത്താന്‍ വിസമ്മതിച്ച യുവാവ് ചാനലിനോട് വെളിപ്പെടുത്തുന്നുണ്ട്. ഒരു ദിവസം പൂര്‍ണ്ണമായി ഇവർക്കൊപ്പം ചിലവഴിക്കുന്നതിന് 15,000 മുതല്‍ 20,000 രൂപവരെയാണ് റേറ്റ്. നാല് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ സമയം ചിലവിടുന്നതിന് 6000 രൂപമുതല്‍ 12000 വരെ ലഭ്യമാകും. 15 വയസ്സ് മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്കാണ് ഡിമാന്‍ഡ്. സോഷ്യല്‍ മീഡിയകളില്‍ നേരിട്ട് ലഭിക്കാവുന്ന നമ്ബറുകള്‍ ഉണ്ടായിട്ടും ടൂറിസത്തിന്റേയും, ഹോട്ടല്‍ വ്യാപാരത്തിന്റേയും മറവില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ പോലീസ് മനപൂര്‍വ്വം കണ്ണടക്കുകയാണ്.