ഹിമയുടെ നേട്ടത്തിനെക്കാൾ അവരുടെ ജാതി അറിയാൻ മുന്നിൽ മലയാളികൾ.

587

സ്വർണ മെഡല്‍ നേടി മുറി ഇംഗ്ലീഷില്‍ നിഷ്കളങ്കമായി ഹിമ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇന്ത്യക്കാര്‍ ആനന്ദ കണ്ണീരോടെയായിരുന്നു കേട്ടു. സമൂഹ മാധ്യമങ്ങളില്‍ ഹിമക്ക് ആണ്‍-പെണ്‍ ഭേദമന്യേ സര്‍വ്വരും ഇഷ്ടം നല്‍കുകയും ചെയ്തു. എന്നാൽ ചിലർക്ക് ഹിമയുടെ നേട്ടത്തിനെക്കാൾ അവരുടെ ജാതി അറിയാനാണ് സമയം വിനിയോഗിച്ചത് വിവരം പുറത്തായതോടെ ജാതി വെറിയൻമാർക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. എെ. എ. എ. എഫ് അണ്ടര്‍ 20 അത്ലറ്റിക്സിലാണ് ഹിമാ ദാസ് സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചത്. ഒരു ലോക ചാമ്പ്യൻ ഷിപ്പില്‍ രാജ്യത്തിന് വേണ്ടി ആദ്യമായി സ്വര്‍ണ്ണം നേടിയ അത്ലറ്റിെന്‍റ ജാതി അറിയാൻ കാട്ടിയ തിടുക്കം കാമുന്‍പന്തിയില്‍ നില്‍ക്കുന്നതാകെട്ട നമ്മള്‍ മലയാളികളാണ് . ഗൂഗിളില്‍ നിങ്ങള്‍ ഹിമാ ദാസ് എന്ന് ടൈപ്പ് ചെയ്തു നോക്കിയാൽ ഇപ്പോൾ ഗൂഗിള്‍ നല്‍കുന്ന സജഷന്‍ ”ഹിമാ ദാസ് കാസ്റ്റ്’ അഥവാ ‘ഹിമാ ദാസിെന്‍റ ജാതി’ എന്നായാണ്. ഗൂഗിളില്‍ ഹിമയുടെ പേരിലുള്ള സെര്‍ച്ച്‌ ട്രെന്‍ഡ്സ് പുറത്തുവിട്ടതോടെയാണ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലുള്ളവരുടെ ജാതി വെറി പുറത്തുവന്നത്. കേരളത്തിന് പിന്നാലെ കര്‍ണാടക, ഹരിയാന, ആസ്സാം, ബംഗാള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണത്രേ ഹിമാ ദാസിെന്‍റ ജാതി ഏതെന്ന് അറിയാന്‍ താല്‍പര്യം കൂടുതൽ കാട്ടിയത്.