മലപ്പുറത്ത് പതിനെട്ടുകാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

4728

മലപ്പുറം പെരുവള്ളൂരില്‍ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി.

മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരത ഇന്നലെ രാത്രിയോടെയോ ഇന്ന് പുലര്‍ച്ചയോടെയോ ആണ് കൊലപാതകം നടന്നതെന്നാണ് സൂചന.

വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. സംഭവത്തിന് ശേഷം പ്രതി ശശിധരന്‍ തേഞ്ഞിപ്പാലം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി കുറ്റം സമ്മതിച്ചു. സംശയരോഗിയായ ശശിധരന്‍ ഭാര്യയും മകളുമായി നേരത്തെ വഴക്ക് പതിവായിരുന്നു.ശാലുവിന്റെ മാതാവ് ശൈലജ സ്വന്തം വീട്ടില്‍ പോയപ്പോഴാണു സംഭവം.മകള്‍ക്ക് അന്യമതത്തില്‍പ്പെട്ട ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പിതാവിന്റെ ക്രൂരകൃത്യമെന്ന് പറയപ്പെടുന്നു
. വെഞ്ഞാറമൂട് സ്വദേശിയായ ശശിധരന്‍ 20 വര്‍ഷമായി പെരുവള്ളൂരില്‍ താമസക്കാരനാണ്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.