മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച്‌ രണ്ട് മരണം

225

മലപ്പുറം ദേശീയപാതയില്‍ രണ്ടത്താണിയില്‍ കാറും ബസ്സും കൂട്ടിയിടിച്ച്‌ രണ്ടു മരണം. കണ്ണൂര്‍ കേളകം സ്വദേശികളായ ഡോമിനിക് ജോസഫ്(55), ഡാന്‍ ജോര്‍ജ് (3) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.