മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

245

മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ഇരുമ്ബുഴി പറമ്ബന്‍ ഭഗവതി പറമ്ബത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്.ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. യുസുഫ്-ഫാത്തിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ അറിയിച്ചു.