‘ഇടിവെട്ട് ചരക്ക്, കടിച്ച്‌ തിന്നാന്‍ തോന്നുന്നു! സാധ്വി സരസ്വതിക്ക് നേരെ മലയാളികളുടെ പൊങ്കാല !

32961

കാസർ ഗോഡ് ബദിയടുക്കയിൽ നടന്ന വി എ ച്ച് പി ഹിന്ദു സമാജോത്സം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ സാധ്വി സരസ്വതി നടത്തിയ വിവാദ പ്രസംഗ ത്തി നെതിരെ സോഷ്യൽ മീഡിയയിൽ കൂട്ട പൊങ്കാല. ലൗ ജിഹാദുമായി എത്തുന്നവരുടെ കഴുത്ത് വെട്ടണമെന്നും പശുവിനെ കൊല്ലുന്നവരുടെ തല അറുത്ത് കളയണമെന്നും സാധ്വി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. വിഎച്ച്പി നേതാവായ സാധ്വിയ്ക്ക് എതിരെ വന്‍ സൈബര്‍ ആക്രമണമാണ് മലയാളികള്‍ നടത്തുന്നത. പ്രസംഗത്തിന് പിന്നാലെ അവരുടെ ഫേസ്ബുക്ക് പേജില്‍ കയറി മലയാളത്തില്‍ തന്നെ തെറി വിളി തുടങ്ങി. കേട്ടാല്‍ അറക്കുന്ന പച്ചത്തെറിയും ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്‍റുകളുമാണ് കുത്തി നിറച്ചിരിക്കുന്നത്. ഉത്തരേന്ത്യക്കാര്‍ നിന്‍റെ വാക്കു കേള്‍ക്കുമായിരിക്കും എന്നാല്‍ കേരളത്തില്‍ ഇത്തരം വിഷം ചീറ്റലുകളുമായി വരരുതെന്നായിരുന്നു ആദ്യമെത്തിയ കമന്‍റുകള്‍. ഒപ്പം നിറയെ ബീഫ് വിഭവങ്ങളുടെ ചിത്രങ്ങളും മലയാളികള്‍ പോസ്റ്റിന് താഴെ നിരത്തി. ഗോമാതാവിനെ തൊട്ടാല്‍ കഴുത്തുവെട്ടുമോയെന്ന് കാണട്ടേയെന്നും കേരളയീരുടെ ഇഷ്ടവിഭവമാണ് ബീഫെന്നും അതൊന്നും ഒരു സരസ്വതി വന്ന് പറഞ്ഞാലും മാറാന്‍ പോകുന്നില്ലെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ വൈകാതെ തന്നെ തെറികള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധത നിറഞ്ഞതാകാന്‍ തുടങ്ങി. ‘കാര്യം എന്തൊക്കെയായാലും ഒരു അടിപൊളി ചരക്കാണ് മോനെ.. ഇവരുടെ സംഘത്തില്‍ ചേരണം… ഫോട്ടോ കണ്ട് വെള്ളം ഇറക്കാനേ നമുക്ക് വിധിയുള്ളൂ’ എന്നായരുന്നു ഒരാള്‍ എഴുതിയത്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ലൈംഗീകമായി അധിക്ഷേപിക്കുന്ന കമന്‍റുകളാണ് അവരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ നിറച്ചിരിക്കുന്നത്. സാധ്വി ഒരാളെ അനുഗ്രഹിക്കുന്ന ചിത്രത്തിന് താഴെ കണ്ടില്ലേ ലവന്‍റെയൊരു ഭാഗ്യം ആ പനിനീര്‍ പൂവ് പോലുള്ള കാലുകളില്‍ ചുടുചുംബനം നല്‍കാവനും റോസാദളങ്ങള്‍ പോലുള്ള കൈകൊണ്ട് മുടിയിയിഴ തഴുകുവാനും യോഗം വേണം ചെറുപ്പക്കാരെ എന്നാണ് ഒരാള്‍ എഴുതിയത്.