ശബരിമല പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിച്ചു

123

ശബരിമല പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിച്ചു. സന്നിധാനത്തും പമ്ബയിലുമായി ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്നത്.

വൈകിട്ട് ആറു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരിച്ചു.

6.50 നായിരുന്നു ശ്രീകോവിലില്‍ ദീപാരാധന നടന്നത്. ഈ സമയത്ത് പൊന്നമ്പലമേട്ടില്‍ വിളക്ക് തെളിഞ്ഞു. ഇതോടൊപ്പം ആകാശത്ത് മകരജ്യോതി മിന്നിമറഞ്ഞു. ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. പമ്പ, സന്നിധാനം, പാണ്ടിത്താവളം തുടങ്ങി മകരവിളക്ക് ദര്‍ശനത്തിന് സാധ്യമാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തര്‍ നിലയുറപ്പിച്ചിരുന്നു.

25 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങളുമായി എത്തിയത്. പന്തളത്തുനിന്നെത്തിയ തിരുവാഭരണ വാഹക സംഘത്തെ ശരം കുത്തിയില്‍ വെച്ച് തന്ത്രി നിയോഗിച്ച സംഘം സ്വീകരിച്ചു. തുടര്‍ന്ന് അവിടെനിന്ന് തീവട്ടികളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് സന്നിധാനത്ത് 18-ാം പടിക്ക് മുകളില്‍ വെച്ച് ദേവസ്വം അധികൃതര്‍ തിരുവാഭരണ പേടകം ഏറ്റുവാങ്ങി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു.